ഈ ചിത്രം സമൂഹത്തോട് പറയുന്നത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns

ഈ ചിത്രം സമൂഹത്തോട് പറയുന്നത്

രേണുക മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2018, 09:09 pm IST
Facebook
Twitter
WhatsAppTelegram

കെവിന് പ്രാണൻ നഷ്ടമായ പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയിരിക്കുന്നു . ഹരം കൊള്ളിക്കുന്ന പുതിയ വാർത്തകളുടെ കുത്തൊഴുക്കിൽ കെവിൻ ഒരോർമ്മച്ചിത്രം മാത്രമാണിപ്പോൾ. എത്ര വേഗമാണ് നമ്മൾ ആ ചെറുപ്പക്കാരനേയും അവന്റെ പ്രണയത്തേയും പ്രണയിനിയേയും മറന്നത്.

എങ്കിലും ആ ദിവസത്തെ വർത്തമാനപത്രത്തിൽ പതിഞ്ഞ ഒരു ചിത്രത്തിൽ മനസ്സ് വല്ലാതെ ഉടക്കിപ്പോയിരിക്കുന്നു .കെവിന്റെ മൃതദേഹത്തിന് തൊട്ടടുത്തു നിൽക്കുന്ന അച്ഛൻ, ഭാര്യയേയും മകളേയും മകന്റെ ഭാര്യയേയും ചേർത്തുപിടിച്ച് ശിലപോലെ നിൽക്കുന്ന ആ മനുഷ്യൻ .ഒന്ന് വീണുപോയാൽ തന്നെ താങ്ങേണ്ടവൻ, തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ, ഒരു കൈയകലത്തിൽ തണുത്തുറഞ്ഞ് കിടക്കുമ്പോഴും തന്നാൽ സംരക്ഷിക്കപ്പെടേണ്ടവർ ഉണ്ടെന്നും അവർക്ക് താൻ മാത്രമേ ഉള്ളുവെന്നും പറയാതെ പറയുന്ന ഒരാൾ. ഏതു സമാധാനദൂതനും പൊട്ടിത്തെറിച്ചു പോകാവുന്ന ആ അപൂർവ്വ സാഹചര്യത്തിൽ അയാൾ പൊട്ടിത്തെറിച്ചില്ല, കരഞ്ഞില്ല, ആരോടും പരിഭവം പറഞ്ഞില്ല. ഹിതകരമല്ലാത്ത എന്തൊക്കെയോ തന്റെ സാന്നിദ്ധ്യത്തിൽ സംഭവിക്കുന്നു എന്നുമാത്രം അയാൾ സ്വയം പറഞ്ഞുകൊണ്ടിരുന്നിരിക്കണം.

അത്രയൊന്നും വിദ്യാസമ്പന്നനല്ലാത്ത,സാധാരണ ജീവിതസാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഒരു സാധാരണ ടൂവീലർ മെക്കാനിക്കിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു അത്. വാക്കുകളിൽ, ശരീരഭാഷയിൽ ഒക്കെ കർശനമായ മിതത്വവും നിയന്ത്രണവും പുലർത്തിയ ആ മനുഷ്യൻ ഒരു അത്ഭുതം തന്നെയായിരുന്നു. ഉന്നത വിദ്യാഭ്യാസവും കുലമഹിമയും ഉള്ളവരിൽ നിന്നുമാത്രം സംസ്കാരം പ്രതീക്ഷിക്കുന്ന മലയാളിമുഖത്ത് കിട്ടിയ പ്രഹരമായിരുന്നു ആ ദിവസങ്ങളിലെ അയാളുടെ പെരുമാറ്റം. ഒരുപക്ഷെ, പുരുഷൻ പുരുഷനാകുന്നത് ഇങ്ങനെയൊക്കെയാണെന്ന് ആ മനുഷ്യൻ കാണിച്ചു തന്നതുമാകാം.

താൻ അന്നുവരെ കണ്ടിട്ടുപോലുമില്ലാത്ത പെൺകുട്ടി തീർത്തും അനാഥയായി തന്റെ നേർക്ക് കൈനീട്ടുമ്പോൾ അവളെ വാരിയണയ്‌ക്കുന്ന ഈ മനോബലം. ഏത് മകളാണ് ഇങ്ങനെ ഒരച്ഛനെ ഇഷ്ടപ്പെടാത്തത്? പ്രണയത്തിനപ്പുറവും സ്ത്രീയും പുരുഷനും തമ്മിൽ ചില ബന്ധങ്ങളുണ്ട് .

ഈ കുറിപ്പെഴുതുന്ന സമയം കെവിന്റെ അച്ഛൻ തന്റെ വർക്ക്ഷോപ്പിൽ, യാത്രാമദ്ധ്യെ പിണങ്ങിനിന്ന ഒരു വാഹനത്തെ തന്റെ വിറയാർന്ന കൈകൾ കൊണ്ട് നേരെയാക്കാൻ ശ്രമിക്കുകയാവും. അതേ, ഒരു കുടുംബത്തെ വാരിയണച്ച അതേവിരലുകൾ കൊണ്ട്. അവിടേക്ക് തന്റെ മകനെക്കൊന്ന ചെറുപ്പക്കാരൻ കടന്നുവന്നാലും ആ അച്ഛന്റെ പ്രതികരണം ഇതുപോലെയൊക്കെത്തന്നെയാവും.

ചില മനുഷ്യർ അങ്ങനെയാണ്, സ്നേഹം അവർക്ക് ഒരു വികാരമല്ല, സ്വഭാവമാണ്.

[author title=”രേണുക മേനോൻ” image=”https://janamtv.com/wp-content/uploads/2018/06/renuka-menon.png”]ചീഫ് സബ് എഡിറ്റർ – ജനം ടിവി[/author]

Share
Tweet
SendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies