മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ കൊളംബിയയും ജപ്പാനും പ്രീക്വാര്‍ട്ടറില്‍. നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോട് ഒരു ഗോളിന് തോറ്റെങ്കിലും ജപ്പാന് തുണയായത് ഫെയര്‍ പ്ലേ മികവ്. അന്‍പത്തിയൊന്‍പതാം മിനിറ്റില്‍ ബെഡ് നാര്കിന്റെ ഗോളാണ് പോളണ്ടിനെ ജയത്തിലെത്തിച്ചത്. ആദ്യം രണ്ട് മത്സരങ്ങളും തോറ്റ പോളണ്ടിന് ഇത് ലോകകപ്പിലെ ആശ്വാസ ജയമായി.
പോയിന്റിലും, ഗോള്‍ ശരാശരിയിലും, അടിച്ച ഗോളിലും ജപ്പാനൊപ്പം തുല്യത പാലിച്ചെങ്കിലും മഞ്ഞക്കാര്‍ഡുകള്‍ കൂടുതല്‍ കണ്ടതാണ് സെനഗലിന് തിരിച്ചടിയായത്. സെനഗല്‍ ആറ് മഞ്ഞ കാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയപ്പോള്‍ നാലു കാര്‍ഡുമായി ജപ്പാന് താരങ്ങള്‍ നല്ലനടപ്പില്‍ മുന്നിലെത്തി. അങ്ങനെ റഷ്യന്‍ ലോകകപ്പില്‍ ഏഷ്യന്‍ വന്‍കരയുടെ പ്രതിനിധിയായി ജപ്പാന് പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. ഗ്രൂപ്പ് ജിയില്‍ ഒന്നാമതെത്തിയ ബെല്‍ജിയമായിരിക്കും ജപ്പാന്റെ എതിരാളികള്‍.
സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് കൊളംബിയ ആറു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായി മാറിയത്. 74 ാം മിനിറ്റില്‍ യെറി മിനയാണ് കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് എച്ചില് ഒന്നാമതെത്തിയ കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍ ശക്തരായ ഇംഗ്ലണ്ടാണ്. രണ്ട് വിജയം അക്കൗണ്ടിലുള്ള കൊളംബിയക്ക് ആറു പോയിന്റ് നേടാനായി. ആറ് പോയിന്റ് തന്നെയാണ് ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ടും നേടിയത്.