മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ ബല്‍ജിയം ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ബല്‍ജിയം ഗ്രൂപ്പ് ജിയില്‍ ഒന്നാമതെത്തിയത്. ഗ്രൂപ്പ് ജേതാക്കളാകാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഇംഗ്ലണ്ട് ലഭിച്ച ഒട്ടേറെ അവസരങ്ങള്‍ പാഴാക്കുകയായിരുന്നു. കളിയുടെ രണ്ടാം പകുതിയില്‍ 51ാം മിനുറ്റില്‍ അദ്നാന് ജനുസാജ് ബല്‍ജിയത്തെ മുന്നിലെത്തിച്ചു. ബോക്സിന്റെ വലത് മൂലയില്‍ നിന്നും ജനുസാജ് തൊടുത്ത ഷോട്ട് ഇംഗ്ലണ്ട് ഗോളി പിക് ഫോണ്ടിനെ മറികടന്ന് വലയിലേക്ക് കയറുകയായിരുന്നു. റൊമാലു ലുക്കാക്കുവടക്കം പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ബല്‍ജിയം ഇറങ്ങിയത്.
രണ്ടാം മത്സരത്തില്‍ പാനമയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയ ടുണീഷ്യ 40 വര്‍ഷത്തിന് ശേഷം ലോകകപ്പിലെ ആദ്യ ജയം നേടി. 33ാം മിനിറ്റില്‍ മൊരിയയുടെ സെല്‍ഫ് ഗോളാണ് പാനമയ്ക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയുടെ 51ാം മിനുറ്റില്‍ ബെന്‍ യൂസഫ് ഇരു കൂട്ടരെയും ഒപ്പമെത്തിച്ചു. 66ാം മിനുറ്റില്‍ ഖാസ്റിയിലൂടെ ടുണീഷ്യ വിജയ ഗോള്‍ നേടി.