വെളുത്തുള്ളി അത്ര നിസാരക്കാരനല്ല
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെളുത്തുള്ളി അത്ര നിസാരക്കാരനല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2018, 08:19 am IST
FacebookTwitterWhatsAppTelegram

കറികളുടെ രുചി കൂട്ടുന്ന ഒന്നായിട്ടാണ് നമ്മള്‍ വെളുത്തുള്ളി ഉപയോഗിക്കാറുളളത്. കറികള്‍ക്ക് നല്ല മണവും രുചിയും നല്‍കുന്ന വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രൊട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6, വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്.

* പ്രതിദിനം വെളുത്തുള്ളി ഉപയോഗിച്ചാല്‍ പനി, കഫക്കെട്ട്, ജലദോഷം ഉണ്ടാകാനുള്ള സാധ്യത കുറയും. തൊണ്ടയിലെ അണുബാധക്കും ഇത് നല്ല മരുന്നാണ്. ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവക്കും വെളുത്തുള്ളി നല്ല മരുന്നാണ്.

* ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുളളിയോളം പോന്ന ഔഷധമില്ല. ഇ കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യ വിഷബാധക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ വെളുത്തുള്ളിക്ക് കഴിയും.

* വെളുത്തുള്ളി ചതച്ച് കഴിക്കുന്നത് മുടിക്കും ചര്‍മത്തിനും നല്ലതാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് മുടികൊഴിച്ചില്‍ കുറക്കും.

* ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനാല്‍ അമിതവണ്ണം കുറച്ചു കൊണ്ടു വരാന്‍ വെളുത്തുള്ളിക്ക് കഴിയും.

* ഇന്‍സുലിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നു.

* രക്തത്തിലെ ട്രൈഗ്ലിസറൈഡുകളും അതുവഴി കൊളസ്‌ട്രോളും കുറക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തക്കുഴലുകളില്‍ പാടകള്‍ രൂപം കൊള്ളാനുള്ള സാധ്യതയും ഇതുവഴി കുറയുന്നു.

* രക്തസമ്മര്‍ദത്തിന് ഇടവരുത്തുന്ന ആന്‍ജിയോസ്റ്റിന്‍-2 എന്ന പ്രോട്ടീനെ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ തടസപ്പെടുത്തുന്നു. ഇതുവഴി രക്തസമ്മര്‍ദത്തില്‍ കുറവുണ്ടാകും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും രക്തത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറക്കുന്നു.

* ദിവസവും വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിന് കാന്‍സര്‍ പ്രതിരോധ ശക്തി കിട്ടും. അലൈല്‍ സള്‍ഫൈഡ് ആണ് വെളുത്തുള്ളിയുടെ കാന്‍സര്‍ പ്രതിരോധ ശക്തിക്ക് കാരണം. ആന്റി ഓക്‌സിഡന്റുകളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Share1125TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies