മുംബൈ: മുംബൈ അന്ധേരിയില്‍ കനത്ത മഴയില്‍ റെയില്‍വേ ട്രാക്കിന് മുകളിലൂടെ പോകുന്ന നടപ്പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അന്ധേരി ഈസ്റ്റിനെ ഗോഖലെ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന ഒരു പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആയിരക്കണക്കിന് ആളുകളാണ് ദിവസവും പാലത്തിലൂടെ യാത്ര ചെയ്യുന്നത്. സംഭവസമയം അധികം ആളുകള്‍ പാലത്തില്‍ ഇല്ലാതിരുന്നത് ദുരന്ത തീവ്രത കുറച്ചു.
സംഭവം ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. പാലത്തിന്റെ അവശിഷ്ടങ്ങളും വൈദ്യുതലൈനുകളും ട്രാക്കിലേക്ക് വീണു കിടക്കുന്ന നിലയിലാണ്. തടസങ്ങള്‍ നീക്കി ട്രെയിന്‍ ഗതാഗതം താത്കാലികമായി പുനസ്ഥാപിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും പൂര്‍ണമായി മാറ്റിയിട്ടില്ല.