മോസ്കോ: ലോക ആറാം നമ്പറുകാരായ സ്വിറ്റ്സര്ലണ്ടിനെ വീഴ്ത്തി സ്വീഡന് ലോകകപ്പ് ക്വാര്‍ട്ടറില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വീഡന്റെ ജയം. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 66ാം മിനിട്ടിലായിരുന്നു സ്വീഡന്റെ വിജയഗോള്‍ പിറന്നത്.
മിഡ്ഫീല്‍ഡര്‍ എമില്‍ ഫോഴ്സ്ബര്‍ഗാണ് ഗോള്‍ നേടിയത്. ബോക്സിന് പുറത്ത് നിന്ന് ഫോഴ്സ്ബര്‍ഗ് തൊടുത്ത ഷോട്ട് സ്വിസ് താരം മാനുവല്‍ അകന്‍ജിയുടെ കാലില്‍ തട്ടിയാണ് വലയില്‍ കയറിയത്. അകന്‍ജിയുടെ കാലില്‍ തട്ടി ഉയര്‍ന്ന പന്ത് ഗോളിയുടെ തലക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു.
24 വര്‍ഷത്തെ കാത്തിരിപ്പിനാണ് അവസാനമിട്ടാണ് സ്വീഡന് ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്നത്. 1958ല്‍ റണ്ണറപ്പ് സ്ഥാനം നേടിയിട്ടുള്ള സ്വീഡന് 94ല്‍ സെമിയിലെത്തിയിട്ടുണ്ട്. അതിന് ശേഷം ഇത്തവണയാണ് സ്വീഡന് പ്രീക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകുന്നത്. ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ സ്വീഡന്റെ എതിരാളികള്‍.