ശ്രീനഗർ : കശ്മീർ കേന്ദ്ര സർവകലാശാലയിൽ ചില വിദ്യാർത്ഥികൾ ദേശീയ ഗാനത്തെ അവമതിക്കുന്ന വീഡിയോ പുറത്ത് . ജൂലൈ നാലിന് നടന്ന ബിരുദദാന ചടങ്ങിനിടെയാണ് സംഭവം. ഭൂരിഭാഗം വിദ്യാർത്ഥികളും എഴുന്നേറ്റു നിന്നപ്പോൾ ചില വിദ്യാർത്ഥികൾ സീറ്റിലിരിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്.
കഴിഞ്ഞ നവംബറിലും ഇത്തരത്തിൽ ചില വിദ്യാർത്ഥികൾ ദേശീയ ഗാനത്തെ അപമാനിച്ചിരുന്നു. ബാബ ഗുലാം ഷാ ബാദ്ഷാ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ദേശീയ ഗാനത്തെ അപമാനിച്ചത്. തുടർന്ന് ഇവരുടെ പേരിൽ കേസെടുത്തിരുന്നു.