സുഖ്മ: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ 7 കമ്മ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി. വെള്ളിയാഴ്ചയാണ് ഇവര്‍ പൊലീസില്‍ കീഴടങ്ങിയത്. ഇതില്‍ നാല് പേരെ പിടികൂടുന്നവര്‍ക്ക് ഗവണ്മെന്റ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒരാളുടെ തലക്ക് എട്ടു ലക്ഷവും മൂന്നു പേരുടെ തലക്ക് ഒരു ലക്ഷവും ഗവണ്മെന്റ് വിലയിട്ടിരുന്നതായി എസ്പി അഭിഷേക് മീന പറഞ്ഞു. സ്ത്രീകളും കീഴടങ്ങിയ സംഘത്തിലുണ്ട്. കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് ഗവണ്മെന്റ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയില്‍ ആകൃഷ്ടരായാണ് ഇവര്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു.