കൊച്ചി: അമ്മ സ്ത്രീ വിരുദ്ധമല്ലെന്ന് ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ഡബ്ല്യു.സി.സിയുമായി ചര്‍ച്ചക്ക് തയാറാണ്. ഇന്ന് ചേര്‍ന്നത് എക്സിക്യൂട്ടീവ് യോഗമല്ല. എക്സിക്യൂട്ടീവ് ചേര്‍ന്നതിനു ശേഷം ഡബ്ല്യു.സി.സിയുമായി ചര്‍ച്ച നടത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താരസംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയില്‍ വലിയ പൊട്ടിത്തെറി ഉണ്ടായി. സംഘടന പിളരുന്ന സാഹചര്യം വരെയുണ്ടായി. ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്ത് തന്നെയാണ് ഉള്ളത്. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും യോഗത്തില്‍ പറഞ്ഞില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരാളെങ്കിലും ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കില്‍ തിരുത്തുമായിരുന്നു.
തുടക്കം മുതല്‍ അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയുളളത്. നടിയെ ഒരിക്കലും മാറ്റി നിര്‍ത്തിയിട്ടില്ല. നാലു പേര് രാജിവച്ചുവെന്ന് പറഞ്ഞതില്‍ ഭാവനയും രമ്യ നമ്പീശനും മാത്രമാണ് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. ഇനി അവര്‍ തിരിച്ച് വരാന്‍ ആഗ്രഹിച്ചാല്‍ അത് ജനറല്‍ ബോഡി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അമ്മ എന്ന സംഘടന ആരുമറിയാതെ നിരവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട്. അക്ഷരവീടെന്ന പേരില്‍ 51 പേര്‍ക്ക് വീട് വച്ചു നല്‍കുന്നുണ്ട്. നിര്‍ധനരായ ആളുകള്‍ക്കും വീട് വച്ച് നല്‍കുന്നുണ്ട്. സംഘടനയുടെ പുറത്തുള്ളവര്‍ക്കും നിരവധി സഹായങ്ങളാണ് നല്‍കുന്നത്. 133 പേര്‍ക്ക് മാസം 5000 രൂപ കൈനീട്ടം നല്‍കുന്നുണ്ട്. 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു സംഘടന ഒരിക്കലും പിരിച്ചു വിടാന്‍ പാടില്ല.
അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന താരങ്ങളുടെ പരാതി പരിഗണിച്ച് എല്ലാവര്ക്കും അവസരമൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മയില്‍ എടുക്കുന്ന തീരുമാനം തന്റേത് മാത്രമല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.