World

റിച്ചാർഡിന്റെ രക്ഷാ ദൗത്യത്തിൽ 13 പേർക്ക് പുതുപ്പിറവി ; കാത്തിരുന്നത് പിതാവിന്റെ മരണവാർത്ത

ബാങ്കോക്ക് ; ആ കുഞ്ഞുങ്ങൾ വെളിച്ചം കണ്ടതിന്റെ ആഹ്ലാദം റിച്ചാർഡ് ഹാരിസിനു അധികം നേരം നീണ്ടു നിന്നില്ല, രക്ഷാപ്രവർത്തനത്തിനൊടുവിൽ ഗുഹയിൽ നിന്ന് പുറത്തിറങ്ങിയ റിച്ചാർഡിനെ കാത്തിരുന്നത് പിതാവിന്റെ മരണവാർത്തയായിരുന്നു.

തായ് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും, പരിശീലകനെയും രക്ഷപ്പെടുത്തിയ ശേഷം ഒടുവിൽ പുറത്തിറങ്ങിയത് ഡോ .റിച്ചാർഡ് ഹാരിസാണ്.

കുട്ടികളും,പരിശീലകനും പുറത്തിറങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് റിച്ചാർഡ് പുറത്തിറങ്ങിയത്.ദക്ഷിണ ഓസ്ട്രേലിയയിൽ നിന്നുള്ള അനസ്ത്യേഷ വിദഗ്ധനായ റിച്ചാർഡിന്റെ സേവനം തായ് രക്ഷാ ദൗത്യത്തിനെത്തിയ ബ്രിട്ടീഷ് സംഘമാണ് ആവശ്യപ്പെട്ടത്.ചിയാങ് റായിലെത്തിയ റിച്ചാർഡാണ് ഗുഹയിൽ പ്രവേശിച്ച് കുട്ടികളെ പുറത്തിറക്കാനുള്ള ക്രമം നിശ്ചയിച്ചത്.അദ്ദേഹം കുട്ടികളുടെ ആരോഗ്യ നില പരിശോധിച്ച ശേഷമാണ് രക്ഷാസംഘം ദൗത്യനടപടികൾ കൈക്കൊണ്ടത്.

അവധി ആഘോഷങ്ങൾ പോലും മാറ്റിവച്ചാണ് അദ്ദേഹം ഈ ദൗത്യത്തിൽ പങ്കെടുത്തത്.റിച്ചാർഡിന്റെ സേവനങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിനും സംഘത്തിനും ആദരമൊരുക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് അറിയിച്ചു.

914 Shares

Please scroll down for comments

Close
Close