കശ്മീർ ; ഇന്ത്യയെ അപമാനിക്കും വിധത്തിൽ ട്വിറ്റ് ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥനെതിരെ നടപടി.
കശ്മീരിലെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ ഷാ ഫസലാണ് ഇന്ത്യയെ റേപ്പിസ്ഥാൻ എന്ന സംബോധനയോടെ ട്വിറ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ 22നായിരുന്നു ഫസലിന്റെ വിവാദമായ ട്വിറ്റ് പുറത്തുവന്നത്.
പുരുഷമേധാവിത്വം + ജനസംഖ്യ + നിരക്ഷരത + മദ്യപാനം + അശ്ലീലത + സാങ്കേതിക വിദ്യ + അരാജകത്വം = റേപ്പിസ്ഥാന്‍ എന്നായിരുന്നു ഫസലിന്റെ ട്വിറ്റ് .
നവ മാദ്ധ്യമങ്ങളിലൂടെ സ്വന്തം രാജ്യത്തിനെ അപമാനിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2011ലെ ഐഎഎസ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് വാങ്ങിയ ആളാണ് ഫസല്‍ . ഇപ്പോള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഹാര്ഡ്വാഡിലെ കെന്നഡി സ്കൂളിലാണ് ഫസല്‍ .