ആഗ്ര : സൈനികനാകാൻ കഠിന പരിശ്രമം നടത്തി പരാജയപ്പെട്ടതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിൽ കൂടി രണ്ടായിരത്തോളം പേർ കണ്ടെങ്കിലും ഒരാളും ബന്ധുക്കളെയോ പൊലീസിനെയോ വിവരമറിയിച്ചില്ല. ആഗ്രയിലെ ശാന്തി നഗറിലാണ് സംഭവം.
സയൻസ് ബിരുദ ധാരിയായ മുന്ന കുമാറാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച രാവിലെ ഒരു മിനിറ്റ് നീളുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടാണ് മുന്ന ആത്മഹത്യ ചെയ്തു. ആറു പേജ് വരുന്ന ആത്മഹത്യകുറിപ്പും എഴുതി വച്ചതിനു ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
സൈന്യത്തിൽ ചേരാനുള്ള പ്രവേശന പരീക്ഷയിൽ തോറ്റതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇയാൾ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആറു വട്ടം ശ്രമിച്ചിട്ടും പരീക്ഷ ജയിക്കാൻ കഴിയാത്തതിനാൽ വിഷാദ രോഗിയായ മകനു വേണ്ടി അച്ഛൻ ഒരു പച്ചക്കറിക്കട ആരംഭിച്ചെങ്കിലും മുന്ന കുമാർ അത് നടത്താൻ തയ്യാറായിരുന്നില്ല.
ആത്മഹത്യ ചെയ്യുന്നതിനു മണിക്കൂറുകൾക്ക് മുൻപ് വരെ മുന്ന സന്തോഷവാനായിരുന്നെന്ന് സഹോദരൻ വികാസ് കുമാർ പറയുന്നു. ഭഗത് സിംഗിന്റെ കടുത്ത ആരാധകനായിരുന്ന മുന്ന കുമാർ സൈന്യത്തിൽ ചേരാൻ അതിയായി ആഗ്രഹിച്ചിരുന്നെന്നും സഹോദരൻ സാക്ഷ്യപ്പെടുത്തുന്നു