കൊച്ചി ; പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.
പൊതുഭൂമി കൈയേറി നിര്‍മ്മിച്ച എല്ലാ ആരാധനാലയങ്ങളും കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കാനാണ് ജില്ലാ ജഡ്ജിമാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
2009-ലാണ് സുപ്രീംകോടതിയുടെ ഇതു സംബന്ധിച്ച ഉത്തരവുണ്ടായത്. എന്നാല്‍ നാളിതുവരെയായിട്ടും ഉത്തരവ് ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി നേരിട്ട് ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, കമ്മീഷണര്‍മാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് കൈയേറ്റങ്ങള്‍ കണ്ടെത്തി അവ ഒഴിപ്പിക്കാനുള്ള ചുമതല ഹൈക്കോടതി നല്‍കിയിരിക്കുന്നത്.
വിധി നടപ്പാക്കുന്നതിന് ഹൈക്കോടതി നേരിട്ട് മേല്‍നോട്ടം വഹിക്കും. ഒഴിപ്പിക്കല്‍ വൈകിയാല്‍ ചീഫ് സെക്രട്ടറിയും കളക്ടര്‍മാരും ഇതിന് കൃത്യമായ മറുപടി നല്കി ഉത്തരവാദിത്തമേല്‍ക്കേണ്ടി വരും