ലുഷ്നിക്കി : ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഒന്നാം പകുതിയിൽ ഫ്രാൻസ് 2-1 നു മുന്നിൽ . പതിനെട്ടാം മിനുട്ടിൽ ഫ്രാൻസിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് തടയുന്നതിനിടെ മാൻസുക്കിച്ചിന്റെ സെൽഫ് ഗോളിലൂടെയാണ് ഫ്രാൻസ് മുന്നിലെത്തിയത് . 1-0 . എന്നാൽ 28-)0 മിനുട്ടിൽ ഉജ്ജ്വലമായൊരു ഗോളിലൂടെ പെരിസിച്ച് ക്രൊയേഷ്യക്ക് വേണ്ടി സമനില നേടി.
മുപ്പത്തെട്ടാം മിനുട്ടിൽ ഫ്രാൻസിന്റെ കോർണർ തടുക്കുന്നതിനിടെ പെരിസിച്ചിന്റെ കയ്യിൽ പന്തു തട്ടിയതോടെ റഫറി പെനാൾട്ടി വിളിച്ചു. ഗ്രീസ്മാൻ വല കുലുക്കിയതോടെ ഫ്രാൻസ് മുന്നിലെത്തി (2-1)