ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. മുത്തലാക്ക് ബില്ലും വാടക ഗര്‍ഭ ധാരണ ബില്ലും അടക്കം നിരവധി സുപ്രധാന നിയമ നിര്‍മ്മാണങ്ങളാണ് ഈ സമ്മേളനത്തിന്റെ അജണ്ട. വര്‍ഷകാല സമ്മേളനത്തില്‍ ക്രിയാത്മകമായി അംഗങ്ങള്‍ പങ്കെടുക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. ലോക്സഭയിലും രാജ്യസഭയിലും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും.
അതേസമയം രാജ്യ സഭാ ഉപധ്യക്ഷ സ്ഥാനത്തേയ്ക്ക് പൊതു സമ്മത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ശ്രമവുമായ് ബന്ധപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമാകുകയാണ്.