കോലാലംപൂര്‍; ഐഎസ്ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴു പേരെ മലേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയും അറസ്റ്റിലായവരുണ്ട്. മലേഷ്യന്‍ രാജാവിനെയും പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആളും ഇക്കൂട്ടത്തിലുണ്ട്.
ഇവരില്‍ നാല് പേര് മലേഷ്യന്‍ പൗരത്വമുള്ളരും മൂന്നു പേര് ഇന്തൊനേഷ്യന്‍ പൗരത്വമുള്ളവരുമാണ്. സിറിയയിലും ഇറാഖിലുമുള്ള ഐഎസ് ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനാണ് മലേഷ്യയില്‍ നിന്നുള്ള മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും സിറിയയിലെത്തി ഐഎസില്‍ ചേരാന്‍ പദ്ധതി ഇട്ടിരുന്നതായി മറ്റുള്ളവരും സമ്മതിച്ചിട്ടുണ്ട്.
ഐഎസ് ബന്ധത്തിന്റെ പേരില്‍ മലേഷ്യയില്‍ നിന്നും ഇതുവരെ മുന്നൂറോളം പേരെ പിടികൂടിയിട്ടുണ്ട്. ഇറാഖിലും സിറിയയിലുമായി ഐഎസിന് വേണ്ടി നൂറോളം മലേഷ്യക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.