നിർമ്മലാജി കള്ളം പറഞ്ഞൂ : മോദിജി കള്ളം പറഞ്ഞു : ഒടുവിൽ കള്ളം പറഞ്ഞതാരെന്ന് തെളിഞ്ഞു : അത് രാഹുൽജിയായിരുന്നു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർമ്മലാജി കള്ളം പറഞ്ഞൂ : മോദിജി കള്ളം പറഞ്ഞു : ഒടുവിൽ കള്ളം പറഞ്ഞതാരെന്ന് തെളിഞ്ഞു : അത് രാഹുൽജിയായിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2018, 08:13 pm IST
FacebookTwitterWhatsAppTelegram

നാട്ടിൽ നിന്ന് പറയാതെ മുങ്ങുന്ന രാഹുൽജി എവിടെ പോയതാണെന്നതിനുള്ള ഒരു ഉത്തരം കിട്ടിയിട്ടുണ്ട് . തെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോഴും സ്വന്തം പാർട്ടി പ്രതിസന്ധി നേരിടുമ്പോഴുമെല്ലാം പാർട്ടിയുടെ എല്ലാമെല്ലാമായ രാഹുൽജി വിദേശത്തെവിടെയെങ്കിലുമായിരിക്കും എന്നത് കോൺഗ്രസുകാർക്ക് പൊതുവെ സങ്കടമുണ്ടാക്കുന്ന കാര്യമായിരുന്നു.

അദ്ദേഹത്തിന്റെ ഇടയ്‌ക്കിടയ്‌ക്കുള്ള മുങ്ങൽ എങ്ങോട്ടാണെന്ന് ഇന്ന് സഭയിലെ യമണ്ടൻ പ്രസംഗത്തിൽ നിന്നാണ് മനസ്സിലായത്. റാഫേൽ ഇടപാടിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ അന്ന് അദ്ദേഹം ഫ്രാൻസിലേക്കായിരുന്നു പോയിരുന്നതത്രെ. അതും ഡിസ്നിലാൻഡിലും പാന്തിയോണിലുമൊന്നും കറങ്ങാനായിരുന്നില്ല . ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചില രഹസ്യങ്ങൾ സംസാരിക്കാനായിരുന്നു.

അങ്ങനെയാണ് രാഹുൽജി കാര്യം മനസ്സിലാക്കിയത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റാഫേൽ ഇടപാടിൽ രഹസ്യമാക്കി വെക്കേണ്ട ഒന്നും ഇല്ലത്രെ . ഫ്രഞ്ച് പ്രസിഡന്റ് തന്നെയാണ് രഹസ്യമായി ഇഷ്ടനോട് കാര്യം പറഞ്ഞത് . മൺസൂൺ സമ്മേളനം തുടങ്ങുമ്പോൾ ഇതൊന്നു പുറത്തുവിട്ട് ഭൂകമ്പം ഉണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചതിൽ തെറ്റുണ്ടോ . ഒരു തെറ്റുമില്ല.

രാഹുൽജി ഇന്ന് പാർലമെന്റിൽ ആഞ്ഞടിച്ചു എന്നൊക്കെയാണ് കേരളത്തിലെ ചിലരെങ്കിലും വാഴ്‌ത്തിപ്പാടുന്നത്. മറ്റാരെയും വാഴ്‌ത്തിപ്പാടാനില്ലാത്ത കേരളത്തിലെ ഇടതരും രാഹുലിന്റെ പെർഫോമൻസിൽ സന്തുഷ്ടരാണ് .രാഹുൽജി അടിപൊളിയാണ് . മോദി ഞെട്ടി , വിറച്ചു, തകർന്നു എന്നൊക്കെയാണ് വായ്‌ത്താരികൾ.

ദോഷം പറയരുതല്ലോ.. രാഹുൽജി ആഞ്ഞടിക്കുക തന്നെ ചെയ്തു. കൈകൾ എല്ലാവശങ്ങളിലേക്കും വീശിയുള്ള അടികൾ ഒന്ന് കാണേണ്ട കാഴ്‌ച്ചയായിരുന്നു. ഒരു ഘട്ടത്തിൽ കൈവീശലിന്റെ ഊക്കു കൊണ്ട് അടി പിറകിലിരുന്നു ചിരിക്കുന്ന നമ്മുടെ മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷിന്റെ മുഖത്ത് കൊള്ളുമോ എന്ന് പോലും കാണികൾ സംശയിച്ചു.

അതിനിടയിലാണ് റാഫേലിന്റെ പേരിൽ രാഹുൽജി ആഞ്ഞടിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ ആ രഹസ്യം സഭയിൽ പൊട്ടിച്ചു. റാഫേൽ ഇടപാടിൽ രഹസ്യ കരാറൊന്നുമില്ല .. മോദിജിയും നിർമ്മലാജിയും കള്ളം പറഞ്ഞതാണ് . മോദിജിക്ക് എന്റെ കണ്ണുകളെ നേരിടാൻ ശക്തി ഇല്ല എന്നുകൂടി വച്ചുകാച്ചി.

വൗ .. മലയാള മാദ്ധ്യമങ്ങളും അതിൽ പ്രവർത്തിക്കുന്ന സിഐടിയുക്കാരും ബ്രേക്കിംഗ് അടിച്ചു . ദാ രാഹുൽജി മോദിജിയെ അടിച്ചു പഞ്ഞിക്കിടുന്നു. കടന്നാക്രമിക്കുന്നു. അവസാനം മോദിയുടെ നെഞ്ചിൽ ചാഞ്ഞ് ഒരു കിടന്നാക്രമണം കൂടി കഴിഞ്ഞാണ് രാഹുൽജി പ്രകടനം അവസാനിപ്പിച്ചത്. സീറ്റിൽ വന്നിരുന്ന് പ്രകടനമെങ്ങനെ എന്ന് കണ്ണിറുക്കി ചോദിക്കുകയും ചെയ്തു.

മോദിജി നിസാരമാക്കി ഇരുന്നു ചിരിച്ചെങ്കിലും നിർമ്മലാജി വിട്ടില്ല. കരാർ 2008 ൽ ഉണ്ടെന്നും അതൊപ്പിട്ടത് എകെ ആന്റണിയാണെന്നും ആയമ്മ ആഞ്ഞടിച്ചു. ഊതിവീർപ്പിച്ചുവച്ച ആരോപണത്തിന്റെ കാറ്റ് പോകുന്നതിനിടെ പ്രകടനത്തിന്റെ ക്ഷീണം തീർക്കാൻ രാഹുൽജി പാർലമെന്റിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

അപ്പോഴാണ് ഫ്രാൻസിൽ നിന്ന് അടുത്ത അടി. ഇടപാടിന്റെ രഹസ്യം സംരക്ഷിക്കണമെന്ന കരാർ ഉള്ളതാണ് . അത് ഒപ്പിട്ടത് രാഹുൽജിയുടെ പാർട്ടി ഭരിക്കുമ്പോഴായിരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട് .രാഹുൽജി പറഞ്ഞത് കള്ളമാണ്.

പ്ളിംഗ്..!

എന്തൊക്കെയായിരുന്നു.. മലപ്പുറം കത്തി,അമ്പും വില്ലും ട്രാൻസിസ്റ്റർ ബോംബ് .. ഒടുവിൽ രാഹുൽജി ഇതാ ശവമായി എന്നു മാത്രമല്ല കള്ളനുമായി..ഇപ്പോൾ കോൺഗ്രസുകാർ പോലും ചിന്തിക്കുന്നത് മറ്റൊരു കാര്യമാണ്..

സത്യത്തിൽ രാഹുൽജി ഏത് ഫ്രഞ്ച് പ്രസിഡന്റിനെ ആണ് കണ്ടത് .. ങേ !

ShareTweetSendShare

More News from this section

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies