ഇസ്ലാമാബാദ് : പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്ത്. ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പി ടി ഐ പാർട്ടി 119 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു.എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ മറ്റു പാർട്ടികളുടെ പിന്തുണയില്ലാതെ പി ടി ഐക്ക് ഭരണം ലഭിക്കില്ല.
ഔദ്യോഗിക ഫലം പുറത്തുവന്നപ്പോൾ പാകിസ്താൻ തെഹ്രീക്ക്-ഇ-ഇന്‍സാഫിന് 119 സീറ്റും പാക്കിസ്ഥാൻ മുസ്ലിം ലീഗിന് 63 സീറ്റും പാക്കിസ്ഥാൻ പീപ്പിള്‍സ് പാര്‍ട്ടിക്ക് 43 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്.കേവല ഭൂരിപക്ഷം നേടാൻ 137 സീറ്റുകളാണ് വേണ്ടത്.