കൊച്ചി: ലാലിഗാ വേൾഡ് പ്രീ സീസൺ ഫുട്ബോൾ കിരീട ജേതാക്കളെ ഇന്നറിയാം. മൂന്നാം മത്സരത്തിൽ സ്പാനിഷ് ക്ലബ് ജിറോണ എഫ് സി കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും. മെൽബൺ സിറ്റി എഫ് സിയെ മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് കീഴടക്കിയ ജിറോണയ്ക്ക് ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടിയാലും ലാലിഗ വേൾഡ് കിരീടം സ്വന്തമാക്കാം.
ആദ്യ മത്സരത്തിൽ മെൽബൺ സിറ്റി എഫ് സിയോട് ആറു ഗോളുകൾക്ക് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് ജിറോണ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മെൽബൺ സിറ്റി എഫ് സിയെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ജിറോണ കീഴടക്കിയത്.