ന്യൂഡൽഹി: മിസോറം ഗവർണർ കുമ്മനം രാജശേഖരനെ അധിക്ഷേപിച്ച് പരിപാടി സംപ്രേക്ഷണം ചെയ്ത മനോരമ ന്യൂസ് ചാനലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജിവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി.
കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി രാഷ്ട്രപതി നിയമിച്ചതിന് ശേഷം അദ്ദേഹത്തെ അധിക്ഷേപിച്ച് തിരുവാ എതിർവാ എന്ന പരിപാടി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ഈ വിഷയത്തിൽ നിരവധി പരാതികൾ കേന്ദ്രത്തിന് ലഭിച്ചതായാണ് സൂചന.
മേയ് 29 ന് രാത്രി 9.30 ന് സംപ്രേക്ഷണം ചെയ്ത തിരുവാ എതിര്‍വാ പരിപാടിയിലാണ് കുമ്മനത്തെ അവഹേളിക്കുന്ന രീതിയില്‍ വീഡിയോ സംപ്രേക്ഷണം ചെയ്തത്.