തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഒടുവിൽ കിട്ടുന്ന വിവരങ്ങളനുസരിച്ച് 2394.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2395 അടിയായാൽ രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നൽകുമെന്നാണ് സൂചന.
നിലവിൽ ശക്തമായ മഴയില്ലെങ്കിലും ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടില്ല. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുകഴിഞ്ഞാൽ ഏതുനിമിഷവും ചെറുതോണി ഡാമിൽനിന്നും ജലം തുറന്നു വിട്ടേക്കും. അതുകൊണ്ടുതന്നെ പെരിയാർ തീരത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്ന തിരക്കിലാണ് റവന്യു ഉദ്യോഗസ്ഥർ.
ഒരുപക്ഷെ ഡാമം തുറന്നാൽ ചെറുതോണിയില്‍ നിന്നും 90 കിലോമീറ്റര്‍ പിന്നിട്ട് ജനവാസ മേഖലയും വനവും താണ്ടിയാവും വെള്ളം ആലുവയിലെത്തുക. ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളിൽ രണ്ടെണ്ണം തുറക്കാനാണ് നിലവിലെ പദ്ധതി. ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദേശം റവന്യു ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.