ഇടുക്കി: ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 2395.88 ആണ് ഡാമിലെ നിലവിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. അതേസമയം അണക്കെട്ടില്‍ ജലനിരപ്പ് 2400 അടിയെത്തിയതിന് ശേഷം മാത്രം തുറന്നാല്‍ മതിയെന്ന് വിലയിരുത്തലിലാണ് ഡാം സേഫ്റ്റി ആന്‍ഡ് റിസര്‍ച്ച് എന്‍ജിനീയറിംഗ് വിഭാഗം.
ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വളരെ പതിയെ മാത്രമാണ് ഡാമിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. നിലവിലെ സ്ഥിതിയില്‍ 2400 അടി എത്താന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. രണ്ട് ദിവസം കൊണ്ടാണ് ഒരടി വെള്ളം കൂടിയത്. മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനം കൂട്ടിയതും ജലനിരപ്പ് കൂടുന്നത് സാവധാനത്തിലാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഡാം ഉടനേ തുറക്കേണ്ടി വരില്ല. സംസ്ഥാന സര്‍ക്കാരാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.
അതേ സമയം ഓറഞ്ച് അലര്‍ട്ട് തുടരുന്ന സാഹ ചര്യത്തില്‍ ചെറുതോണി ഡാമിനോട് ചേര്‍ന്ന് ആദ്യ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു. നാലു പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.