കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന മലമ്പുഴ അണക്കെട്ട് ഇന്ന് തുറക്കും ബുധനാഴ്ച രാവിലെ 11നും 12നും ഇടയില്‍ അണക്കെട്ട് തുറക്കുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
കക്കി അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 981.46 മീറ്ററാണ് കക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. 980 മീറ്റര്‍ കടന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയത്. 980.50 ആകുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കും. ഇതിന് ശേഷം നിശ്ചിത സമയത്തിനുള്ളില്‍ ഡാം തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കോഴിക്കോട് കക്കയം ഡാമിലും ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ട്. സംഭരണശേഷിയുടെ അര അടി കുറവിലാണ് ഇപ്പോള്‍ ഇവിടുത്തെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.