തൃശൂർ: മലപ്പുറം കോട്ടക്കലിൽ നിന്നും കാണാതായ ആതിരയെ കണ്ടെത്തി. തൃശൂർ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ 27 നായിരുന്നു ആതിരയെ കാണാതയത്. കൂടുതൽ മൊഴിയെടുക്കുന്നതിനായി ആതിരയെ കോട്ടക്കൽ പോലീസ് സ്റ്റേഷനിലെത്തിക്കും.
മലപ്പുറം കോട്ടക്കല്‍ എടരിക്കോട് സ്വദേശിനിയാണ് പതിനെട്ടുകാരിയായ ആതിര. കാണാതായ ശേഷം വീട്ടില്‍ നിന്നും അറബിയിലുള്ള ലേഖനം ലഭിച്ചിരുന്നു. അതിനാൽ സംഭവത്തിനു പിന്നിൽ മതമൗലിക വാദികൾ ഉണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം.
ആധാർ കാർഡും മറ്റു സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ പെൺകുട്ടി കൊണ്ടു പോയിരുന്നു.