കൊച്ചി: ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പടെയുള്ള നടപടികളില്‍ പ്രതിഷേധം അറിയിച്ച താരങ്ങളുമായി അമ്മയുടെ ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. രേവതി, പാര്‍വതി, പത്മപ്രിയ , ഷമ്മി തിലകന്, ജോയ് മാത്യു എന്നിവരുമായാണ് ചര്‍ച്ച. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നാണ് നടിമാരുടെ പ്രധാനപ്പെട്ട ആവശ്യം.
https://www.youtube.com/watch?v=Lwf2kaI41IE
ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാനായി അമ്മ സ്വീകരിക്കേണ്ട നടപടികള്‍, സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടന ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്ന മറ്റു കാര്യങ്ങള്‍. അമ്മയിലെ നടപടികള്‍ സുതാര്യമാകണമെന്നാണ് ജോയ് മാത്യുവിന്റെയും ഷമ്മി തിലകന്റെയും ആവശ്യം. കാലഹരണപ്പെട്ട നിയമാവലി പരിഷ്ക്കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടും. തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി തിരുത്തണമെന്ന ആവശ്യവും ഷമ്മി തിലകന് ഉന്നയിക്കും.