കോഴിക്കോട്: ഹിന്ദു വിരുദ്ധ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ ബഹിഷ്കരണവുമായി അരയസമാജവും രംഗത്ത്. ബേപ്പൂര്‍ മുതല്‍ വടകരവരെയുള്ള അരയസമാജം യൂണിറ്റുകള്‍ പ്രതിഷേധയോഗം ചേര്‍ന്ന് മാതൃഭൂമി ദിനപത്രവും പ്രസിദ്ധീകരണങ്ങളും ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ബേപ്പൂര്‍ അരയസമാജം പ്രസിഡന്റ് കെ ശ്രീനിവാസന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ എന്‍എസുംഎസും, എസ്എന്‍ഡിപിയും, യോഗക്ഷേമസഭയും പരസ്യനിലപാടുമായി രംഗത്തെത്തിയിരുന്നു.
മഞ്ഞപത്രത്തിന്റെ നിലവാരത്തിലേക്ക് താഴ്ന്ന മാതൃഭൂമി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞിരുന്നു.
പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും സമുദായ അംഗങ്ങള്‍ ബഹിഷ്കരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും നിര്‍ദ്ദേശം നല്‍കിയിരുന്നു.