മുംബൈ: ഓഹരി വിപണിയില്‍ വന്‍ കുതിച്ചുകയറ്റം. സെന്‍സെക്സ് ഇതാദ്യമായി 38,000 കടന്നു. 117.47 പോയിന്റ് ഉയര്‍ന്ന് 38,005ലും നിഫ്റ്റി 27 പോയിന്റ് ഉയര്‍ന്ന് 11479ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര, ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചത്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 1134 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 542 കമ്പനികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, റിലയന്‍സ്, ഇന്‍ഫോസിസ്, എസ്ബിഐ, ബജാജ് ഓട്ടോ എന്നിവയുടെ ഓഹരികള്‍ ലാഭത്തിലാണ്. ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഭാരതി എയര്‍ടെല്‍, വിപ്രോ, എച്ച്ഡിഎഫ്സി, മാരുതി സുസുക്കി, യുപിഎല്‍ എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.