ഹൈദരാബാദ്: തെലങ്കാനയില്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രാജ്യസഭ എംപി ഡി.ശ്രീനിവാസിന്റെ മകന് സഞ്ജയിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണകക്ഷിയായ ടി.ആര്.എസ്സിന്റെ നേതാവാണ് ശ്രീനിവാസ്.
നിസാമാബാദ് മുന്‍ മേയര്‍ കൂടിയാണ് സഞ്ജയ്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. നിസാമാബാദിലെ ബോര്‍ഗാവിലുള്ള ശാങ്കരി നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഈ കോളേജിന്റെ ഡയറക്ടര്‍ കൂടിയാണ് സഞ്ജയ്.
സഞ്ജയിനെ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. പരാതിയുമായി പെണ്‍കുട്ടികള്‍ സംസ്ഥാന ആഭ്യന്തര മന്ത്രി എന്‍.നരസിംഹറെഡ്ഡിയെ കണ്ടിരുന്നു. നിര്‍ഭയ നിയമപ്രകാരവും, ഐപിസി നിയമപ്രകാരവുമാണ് കേസ്.