ന്യൂഡൽഹി :അഫ്സൽഗുരു അനുകൂല വിഘടനവാദി നേതാവും ജെഎൻയു വിദ്യാർത്ഥിയുമായ ഉമർ ഖാലിദിനു നേരേ വധശ്രമം . ടുവാഡ്സ് ഫ്രീഡം , വിത്തൗട്ട് ഫിയർ എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ളബ്ബിൽ എത്തിയപ്പോഴായിരുന്നു സംഭവം.
ഒരു ചായക്കടക്ക് സമീപം നിൽക്കുമ്പോൾ വെളുത്ത ഷർട്ടിട്ട ഒരാൾ വെടിവെക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉമർ ഖാലിദ് നിലത്ത് വീണതിനാൽ വെടിയേറ്റില്ല. തുടർന്ന് അക്രമി ആകാശത്തേക്ക് വെടിവെച്ചതിനു ശേഷം രക്ഷപ്പെടുകയായിരുന്നു. അക്രമിയുടെ കയ്യിലുണ്ടായിരുന്ന പിസ്റ്റൾ നിലത്ത് വീണു.
ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ഖാലിദിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി . ജെഎൻയുവിൽ അഫ്സൽ ഗുരു അനുസ്മരണം നടത്തി കശ്മീരിനു സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ തുടർന്ന് കേസന്വേഷണം നേരിടുന്ന ആളാണ് ഉമർ ഖാലിദ്