നമ്മുടെ പ്രിയരാജ്യം എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഈ വേളയില്‍ സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ .
അടിച്ചമര്‍ത്തലിനെതിരെയുള്ള ചരിത്രപ്രസിദ്ധമായ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിച്ച് സമുന്നത ജനാധിപത്യപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.
അന്തസ്സാര്‍ന്ന ജീവിതവും സാമൂഹികനീതിയും ഉറപ്പാക്കി , യഥാര്‍ത്ഥസ്വാതന്ത്ര്യത്തിന്റെ അന്തസ്സത്ത അനുഭവിക്കാന്‍ രാജ്യത്തെ ഓരോ പൗരനെയും സജ്ജമാക്കാന്‍ നമുക്ക് കഴിയട്ടെ. ഇതാണ് സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ത്യജിച്ച ദേശസ്നേഹികള്‍ക്ക് നല്കാവുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാജ്ഞലി.
എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തില്‍ ഏവര്‍ക്കും ഐശ്വര്യപൂര്‍ണമായ ഭാവിയും നമ്മുടെ രാജ്യപുരോഗതിയില്‍ കുറെക്കൂടി സജീവമായ പങ്കും ആശംസിക്കുന്നു