കൊച്ചി: എറണാകുളം-തൃശൂര്‍ റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചു. ആലുവ, പറവൂര്‍ മേഖലകളിലെ വെള്ളം പൂര്‍ണമായി ഇറങ്ങിയതോടെയാണ് ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായും പുനരാരംഭിച്ചത്. ആലുവ മാര്‍ത്താണ്ഡം പാലം വഴിയാണ് തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്നത്. കെ.എസ്.ആര്.ടി.സി ബസുകളും സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. എറണാകുളം കെ.എസ്.ആര്.ടി.സി സ്റ്റാന്റില്‍ നിന്ന് തൃശൂരിലേക്ക് 15 മിനിട്ട് ഇടവിട്ട് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇടപ്പള്ളി ദേശീയ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.