ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറാണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്. 247.7 പോയിന്റോടെയാണ് ദീപക്കിന്റെ വെള്ളി നേട്ടം.
ഇതേ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ നാലാം സ്ഥാനം നേടി. ചൈനയുടെ യാങ് ഹോറണിനാണ് സ്വര്‍ണം. 249.1 പോയിന്റുമായി ഗെയിംസ് റെക്കോര്‍ഡോഡെയാണ് ചൈനീസ് താരം സ്വര്‍ണം നേടിയത്. 226.8 പോയിന്റുമായി ചൈനീസ് തായ്പേയയുടെ ലു ഷോച്വാന് വെങ്കലം നേടി.
ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തില്‍ രവി കുമാറും അപൂര്‍വി ചന്ദേലയും വെങ്കലം നേടിയിരുന്നു