ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി(16)യാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ ഇതേ ഇനത്തില്‍ വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി. മെഡല്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രാജ്യം.
പുരുഷവിഭാഗം തുഴച്ചിലില്‍ ഇന്ത്യയുടെ ദത്തു ബബന്‍ ഭോകാനല ഫൈനലില്‍ പ്രവേശിപ്പിച്ചു. വനിത വിഭാഗം കബഡി ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി. സ്കോര്‍ 38-12
ഇന്നലെ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ജപ്പാന് താരത്തെ പരാജയപ്പെടുത്തിയാണ് വിനേഷ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്.
Whats makes this Saurabh Chaudhary's GOLD Medal really special is that:
He is just 16 yr old
it was against a field of Olympic/World Championships medalists
He created a new GR in Final with score of 240.7 pts #Prodigy #AsianGames pic.twitter.com/9921HXWZiC— India_AllSports (@India_AllSports) August 21, 2018