കൊച്ചി : ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചും, കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തും വിധത്തിലുള്ള മുഖപ്രസംഗമാണ് വെബ്സൈറ്റിൽ അല്പനേരത്തേക്ക് കണ്ടത്.
മുഖപ്രസംഗം അക്ഷരത്തെറ്റും ആവര്‍ത്തനവും ഉള്ളതാണ്. കേസരി വാരിക ഇറങ്ങുന്ന ഇന്നത്തെ തീയതി കണക്കാക്കി ആഗസ്ത് 22 എന്നാണ് മുഖപ്രസംഗത്തിൽ ചേര്‍ത്തിരിക്കുന്നത്. എ ന്നാൽ ഇറങ്ങുന്ന ദിവസം വാരിക ഓണ്‍ലൈനില്‍ കിട്ടാറില്ല. ഹാക്കു ചെയ്തവര്‍ അക്കാര്യം ശ്രദ്ധിച്ചില്ല.
ഓണ്‍ലൈനില്‍ ഹാക്കിങ് നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നുവെന്നും പത്രാധിപര്‍ ഡോ. എന്‍.ആര്. മധു പറഞ്ഞു.