പമ്പ : പമ്പയില്‍ സൈന്യം രണ്ട് ബെയ്ലി പാലങ്ങള്‍ നിര്‍മ്മിക്കും.സെപ്റ്റംബര്‍ 15ന് മുമ്പ് പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കും.12 മീറ്റര്‍ വീതിയുള്ളതാണ് പാലം.
ഇതു സംബന്ധിച്ച് സൈനിക ആസ്ഥാനവുമായും കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായും ചര്‍ച്ച നടത്താന്‍ ദേവസ്വം സെക്രട്ടറി കെ.ആര്.ജ്യോതിലാലിനെ ചുമതലപ്പെടുത്തി.
പമ്പയില്‍ ഇതിനായി സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തി. മന്ത്രി കടകംപളളി സുരേന്ദ്രന് മേജര്‍ ആശിഷ് ഉപാധ്യായയുമായി ചര്‍ച്ച നടത്തി.
ഭക്തരെ കടത്തിവിടുന്നതിനായി മണ്ണ് നീക്കി പാലം പണി ആരംഭിക്കും. താല്‍ക്കാലിക ശൗചാലയങ്ങള്‍ പമ്പയില്‍ പണിയാനും തീരുമാനമായിട്ടുണ്ട്.
നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിക്കൊണ്ട് ഭക്തരെ പമ്പയിലേക്ക് എത്തിക്കാനും അവലോകനയോഗത്തില്‍ തീരുമാനിച്ചു.
കെ.എസ്.ആര്.ടി.സി സ്റ്റേഷനില്‍ നിന്ന് പമ്പയിലേക്ക് വരുന്ന പാത വണ്‍വേയാക്കാന്‍ വനംവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും.