ആറന്മുള: തിരുവാറൻമുള പാർത്ഥസാരഥിക്കുള്ള ഓണ വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് തിരുവോണത്തോണി പുറപ്പെട്ടു. ആചാര പെരുമയിൽ പള്ളിയോടങ്ങളുടെ അകമ്പടിയിൽ മങ്ങാട് ഭട്ടതിരിപ്പാട്ടിന്റെ നേതൃത്വത്തിലാണ് തോണി ആറന്മുളയിലേക്ക് യാത്ര തിരിച്ചത്.
തിരുവോണ തോണിയേ യാത്ര അയയ്ക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ എ പത്മകുമാർ അടക്കമുള്ളവർ കാട്ടൂരിൽ എത്തി.
പുലർച്ചെ 5 മണിയോടെ തിരുവോണത്തോണി ആറന്മുള മധു കടവിൽ എത്തും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ചടങ്ങ്.