ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ഇന്ന് നാല് മത്സരങ്ങളുടെ മെഡൽ നിർണയിക്കും. പുരുഷവിഭാഗം ഷോട്ട്പുട്ടിൽ തേജീന്ദർപാൽ സിംഗും, വനിതകളുടെ ഹാമർ ത്രോയിൽ സരിത റോമിതും 10,000 മീറ്ററിൽ സൂരിയ ലോഗനാഥനും സഞ്ജീവനി ജാതവും ഫൈനൽ പോരാട്ടങ്ങൾക്കിറങ്ങും.
സ്ക്വാഷ് വനിതാ സിംഗിൾസിൽ ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും ഇന്ന് സെമിഫൈനൽ കളിക്കും.
ഇന്നലെ രണ്ട് സ്വർണവും ഒരു വെള്ളിയും നാല് വെങ്കല മെഡലുമാണ് ഇന്ത്യ നേടിയത്. ആകെ ആറ് സ്വർണവും അഞ്ച് വെള്ളിയും 14 വെങ്കലവുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.