തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന അധിപൻ തോമസ് മാർ അത്തനാസിയോസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഓതറ സെന്റ് ജോർജ് ദയറയിലാണ് അന്ത്യകർമങ്ങൾ നടന്നത്.
തിരുവല്ല ആർഡിഒ സംസ്ഥാന സർക്കാരിന് വേണ്ടി റീത്ത് സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , മന്ത്രി മാത്യു ടി തോമസ്, എംഎൽഎമാരായ വീണ ജോർജ്, സജി ചെറിയാന് അടക്കം സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ബസേലിയോ മാർത്തോമ്മ പൗലോസ് ദ്വിതിയൻ കത്തോലിക്ക ബാവയുടെ നേതൃത്വത്തിലാണ് ഖബറടക്ക ശുശ്രൂഷകൾ നടന്നത്.
കഴിഞ്ഞ ദിവസമാണ് മാർ അത്തനാസിയോസ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം വെച്ചായിരുന്നു ട്രെയിനില്‍ നിന്ന് വീണത്. രാജധാനി എക്സ്പ്രസ് ട്രെയിനില്‍ ഗുജറാത്തില്‍നിന്നുള്ള മടക്കയാത്രയിലായിരുന്നു അപകടം.