ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധു ഫൈനലിൽ. സെമിയിൽ ലോക രണ്ടാം നമ്പർ താരം ജപ്പാന്‍റെ അകാനെ യമാഗുചിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് സിന്ധു തോൽപ്പിച്ചത്.
സ്കോർ 21-17, 15-21, 21-10. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം തായ്‍വാന്‍റെ തായ് സുയിങ്ങാണ് സിന്ധുവിന്റെ എതിരാളി.
നേരത്തെ നടന്ന ആദ്യ സെമിയിൽ ഇന്ത്യയുടെ സൈന നെഹ്‍വാൾ പരാജയപ്പെട്ടിരുന്നു. സെമിയിൽ തോറ്റെങ്കിലും സൈനയ്‌ക്ക് വെങ്കല മെഡൽ ലഭിക്കും.















