ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇന്ന് അഞ്ച് ഫൈനൽ. ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ പി വി സിന്ധു തായ് പെയുടെ ലോക ഒന്നാം നമ്പർ താരം തായ്സു യിങ്ങിനെ നേരിടും.
ജപ്പാന്റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം ബാഡ്മിന്റൺ ഫൈനലിൽ മത്സരിക്കുന്നത്.
അമ്പെയ്ത്ത് കോമ്പൗണ്ട് പുരുഷ വനിതാ വിഭാഗങ്ങളിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങും. അത്ലറ്റിക്സിൽ മെഡൽ പ്രതീക്ഷയുമായി മലയാളി താരം ജിൻസൺ ജോൺസൻ 800 മീറ്റർ ഫൈനലിൽ മത്സരിക്കും. വനിതകളുടെ 5000 മീറ്റർ ഫൈനലിൽ എൽ സൂര്യ മത്സരിക്കുന്നുണ്ട്.