ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധുവിന് വെള്ളി. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം തായ്വാന്റെ തായ് സുയിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. സ്കോർ 21-13, 21-16.
ഈ വർഷം ഒരു പ്രധാന ടൂർണമെന്റിൽ സിന്ധു നേരിടുന്ന അഞ്ചാമത്തെ തോൽവിയാണിത്.
സെമിയിൽ ലോക രണ്ടാം നമ്പർ താരം ജപ്പാന്റെ അകാനെ യമാഗുചിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്. നേരത്തെ ഇന്ത്യയുടെ സൈന നെഹ്വാൾ സെമിയിൽ പരാജയപ്പെട്ടിരുന്നു. സെമിയിൽ തോറ്റെങ്കിലും വെങ്കല മെഡൽ സ്വന്തമാക്കിയായിരുന്നു സൈനയുടെ മടക്കം.