ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം ഹോക്കിയില്‍ ശ്രീലങ്കയെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ. എതിരില്ലാത്ത 20 ഗോളുകള്‍ക്കാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇന്ത്യക്കു വേണ്ടി ആകാശ് ദീപ് സിംഗ് ഡബിള്‍ ഹാട്രിക് തികച്ചു. ആകാശിന് പുറമെ ഹര്മന്പ്രീസ് സിംഗ്, രൂപീന്ദര്‍ പാല്, മന്ദീപ് സിംഗ് എന്നിവരും ഹാട്രിക് തികച്ചു. ദില്‍പ്രീത് സിംഗ്, അമിത് രോഹിദാസ്, വിവേക് സാഗര്‍, ലളിത് കുമാര്‍ എന്നിവരും ഗോളുകള്‍ നേടി. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ഗ്രൂപ്പിലെ അഞ്ചു മത്സരങ്ങളില്‍ നിന്നായി 76 ഗോളുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്.