ജക്കാര്‍ത്ത: പുരുഷന്മാരുടെ 800 മീറ്ററില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും. മന്‍ജിത്ത് സിംഗ് സ്വര്‍ണവും മലയാളി താരം ജിന്സണ് ജോണ്സണ് വെള്ളിയും നേടി. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ നേട്ടം ഒന്‍പതായി.ഒരു മിനിട്ട് 46.15 സെക്കന്റിലാണ് മന്‍ജിത്ത് 800 മീറ്റര്‍ പിന്നിട്ടത്. 18 വെള്ളിയും 22 വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ നേടിയിട്ടുണ്ട്.
ഇന്ന് ബാഡ്മിന്റണില്‍ പി.വി.സിന്ധുവും അമ്പെയ്ത്തില്‍ പുരുഷ-വനിത ടീമുകളും വെള്ളി നേടിയിരുന്നു. ടേബിള്‍ ടെന്നീസില്‍ വെങ്കലവും നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്നത്. സെമിയില്‍ ഇന്ത്യന്‍ പുരുഷ ടീം ദക്ഷിണ കൊറിയയോടാണ് തോറ്റത്.