HealthLife

ഡ്രൈ ഫ്രൂട്ട്‌സ് പതിവായി കഴിക്കാറുണ്ടോ…എങ്കില്‍ ഇതും അറിയണം

വെറുതെ ഇരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കൊറിച്ചു കൊണ്ടിരിക്കുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. ഇത് ആരോഗ്യത്തെ സഹായിക്കുന്ന രീതിയിലാണെങ്കില്‍ ഏറ്റവും നല്ലത്. അത്തരത്തിലൊന്നാണ് ഡ്രൈ ഫ്രൂട്ട്‌സ്. ഊര്‍ജ്ജത്തിന്റെ ഉറവിടങ്ങളാണ് ഇവ. ബദാം, അണ്ടിപ്പരിപ്പ്, പിസ്ത തുങ്ങിയവ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈറ്റമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഇരുമ്പ്, പൊട്ടാസ്യം,മഗ്നീഷ്യം, കാല്‍സ്യം എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നട്‌സ് നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു.

ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കുന്നതിനൊപ്പം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് പുറമെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും അര്‍ബുദം ഉള്‍പ്പെടെ ഉള്ള രോഗങ്ങളെ തടയുന്നതിനും ഡ്രൈ ഫ്രൂട്ട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിന് സഹായകമാണ്. ഹൃദ്രോഗത്തിനു പുറമെ അര്‍ബുദം, ഓസ്റ്റിയോപോറോസിസ്, പ്രമേഹം, നാഡീരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ സഹായകരമാണ് ഡ്രൈ ഫ്രൂട്ട്‌സുകള്‍.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close