ജക്കാർത്ത : മലയാളി താരം ജിൻസൺ ജോൺസൺ 1500 മീറ്ററിൽ സ്വർണം നേടി . 3 മിനുട്ട് 44.72 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം സ്വന്തമാക്കിയത്.നേരത്തെ 800 മീറ്ററിൽ ജിൻസൺ വെള്ളി നേടിയിരുന്നു.
https://twitter.com/MajorPoonia/status/1035151004742955010
വനിതകളുടെ 1500 മീറ്ററിൽ മലയാളി താരം പി.യു ചിത്ര വെങ്കലം നേടി. ഡിസ്കസ് ത്രോയിൽ സീമ പുനിയക്ക് വെങ്കലം കിട്ടി. അതേസമയം പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ മലേഷ്യയോട് തോറ്റു