ന്യൂയോർക്ക് ; ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഭീഷണി.അമേരിക്കയോടുള്ള സംഘടനയുടെ നിലപാട് മാറ്റിയില്ലെങ്കിൽ പിന്മാറുമെന്നാണ് ട്രമ്പിന്റെ സ്വൂചന.
ട്രമ്പിന്റെയും,ലോകവ്യാപാര സംഘടനയുടെയും വ്യാപാരനയങ്ങൾ തമ്മിൽ ഒത്തുപോകാത്തതാണ് ട്രമ്പിന്റെ ഭീഷണിയ്ക്ക് കാരണമായി പറയുന്നത്.
ലോകവ്യാപാര സംഘടനയുടെ പ്രശ്ന പരിഹാര കോടതിയിലേക്ക് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിൽ നിന്നും യുഎസ് പിന്മാറിയിരുന്നു.അതുകൊണ്ടു തന്നെ പല കേസുകളിലും വിധി പറയുവാനും സാധിച്ചിരുന്നില്ല.
രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധത്തെ ശക്തിപ്പെടുത്താനും,വ്യാവസായിക തർക്കങ്ങൾ പരിഹരിക്കുന്നതിനുമായാണ് ലോകവ്യാപാര സംഘടന ആരംഭിച്ചത്.എന്നാൽ സംഘടന അമേരിക്കയോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്ന് അടുത്തിടെ ട്രമ്പ് ആരോപിച്ചിരുന്നു.