തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് സേവാഭാരതിയുടെ നേതൃത്വത്തില്‍ ശുചീകരണ മഹായജ്ഞം ആരംഭിച്ചു. നാലായിരം കേന്ദ്രങ്ങളിലായി നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് പങ്കാളികളാകുന്നത്. പകര്‍ച്ച വ്യാധികള്‍ തടയാം ശുചിത്വകേരളം സൃഷ്ടിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ ശുചീകരണം വൈകിട്ട് ആറ് മണി വരെ നീളും. ശുചിത്വവും ആരോഗ്യസംരക്ഷണത്തെ കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്.