ജക്കാർത്ത : ഇടിക്കൂട്ടിൽ കരുത്ത് തെളിയിച്ച അമിത് ബംഗൽ ഇന്ത്യക്ക് വേണ്ടി ഏഷ്യൻ ഗെയിംസിൽ പതിനാലാം സ്വർണാം സ്വന്തമാക്കി. ഒളിമ്പിക്സ് ചാമ്പ്യൻ ഹസൻ ബോറ്റ് ഡസ്മാറ്റോവിനെ തകർത്താണ് ഇന്ത്യൻ താരം സ്വർണം നേടിയത്.
പുരുഷന്മാരുടെ 49 കിലോഗ്രാം ബോക്സിംഗിലാണ് 22 കാരനായ പംഗൽ സ്വർണം നേടിയത്. നിലവിൽ എട്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 14 സ്വർണവും 23 വെള്ളിയും 29 വെങ്കലവുമായി ആകെ 66 മെഡലുകളാണ് ഉള്ളത്.
2010 ലെ ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിലെ 65 മെഡൽ എന്ന നേട്ടം ഇന്ത്യ മറികടന്നു