ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് റെക്കോഡ് മെഡൽ നേട്ടം. പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. പാകിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. മെഡൽ നേട്ടത്തോടെ ഇന്ത്യ69 മെഡലുമായി ഇന്ത്യ 8-ാം സ്ഥാനത്താണ്.
ഒരു ഗെയിംസിൽ നേടുന്ന ആകെ മെഡലുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോഡാണ് ഇന്ത്യ ഇപ്പോൾ കുറിച്ചിരിക്കുന്നത്. 2010ലെ ഗ്വാങ്ഷൂ ഗെയിംസിലെ റെക്കോഡാണ് തകർന്നത്. അന്ന് ആകെ മെഡൽ നേട്ടം 65 ആയിരുന്നു.
നിലവിൽ 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 69 ആണ്.