കൊച്ചി: കൊച്ചി എണ്ണ ശുദ്ധീകരണശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. കരാര്‍ തൊഴിലാളിയായ ടിവി പുരം സ്വദേശി രാജേഷാണ് മരിച്ചത്. ഞായറാഴ്ച രാവിലെ നാല് മണിയോടെയായിരുന്നു സംഭവം. റാക്ക് നീക്കുന്നതിനിടെ തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ റിഫൈനറി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.